03:07am 11 November 2026
NEWS
ഇന്ത്യക്കുമേൽ അധികനികുതി ചുമത്തില്ലെന്ന സൂചനയുമായി ട്രംപ്
16/08/2025  04:50 PM IST
nila
ഇന്ത്യക്കുമേൽ അധികനികുതി ചുമത്തില്ലെന്ന സൂചനയുമായി ട്രംപ്

ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് അധികനികുതി ചുമത്താൻ സാധ്യതയില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക അധിക താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ ബാധിക്കുമായിരുന്നു എന്ന ആശങ്കയുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാണ്  റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുമെന്ന സൂചന ട്രംപ് നൽകിയത്. 

"ശരി, അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു. അതായത് ഇന്ത്യ, എണ്ണയുടെ 40 ശതമാനത്തോളം ഇന്ത്യയാണ് വാങ്ങുന്നത്. ദ്വിതീയ ഉപരോധം അല്ലെങ്കിൽ ദ്വിതീയ താരിഫ് എന്ന് വിളിക്കുന്നത് ഞാൻ ചെയ്താൽ, അത് അവരുടെ കാഴ്ചപ്പാടിൽ നിന്ന് വളരെ വിനാശകരമായിരിക്കും. അത് ചെയ്യേണ്ടിവന്നാൽ, ഞാൻ അത് ചെയ്യും. ഒരുപക്ഷേ ഞാൻ അത് ചെയ്യേണ്ടതില്ലായിരിക്കാം, ”ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img